നടൻ ഷൈൻ ടോം ചാക്കോയും വിൻസി അലോഷ്യസും ഒരേ വേദിയിൽ. പുതിയ സിനിമ പ്രൊമോഷന്റെ ഭാഗമായി വന്നതാണ്. ഇപ്പോൾ ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ഒന്നുമില്ലെന്നും പറഞ്ഞു. വിൻസി ഷൈൻ ടോംമിന് എതിരെ താരസംഘടനയിൽ പരാതി നൽകിയിരുന്നു. പിന്നീട് പോലീസ് ലഹരി ഉപയോഗത്തിന് കേസ് എടുത്തിരുന്നു കുറച്ചു ദിവസം പോലീസ് കസ്റ്റഡയിൽ ആയിരുന്നു.
എന്നാൽ പുതിയ സിനിമ ആയ സൂത്രവാക്യത്തിന്റെ പ്രൊമോഷനാണ് എത്തിയത്. ഇരുവരും തമ്മിൽ ഇപ്പോൾ പ്രശ്നങ്ങൾ ഒന്നുമില്ല. ഷൈൻ നല്ല ഒരു നടൻ ആണെന്നും. അന്ന് അങ്ങനെ ഉണ്ടായത് എന്താണ് എന്ന് അറിയില്ല എന്നാണ് പറഞ്ഞത്. ഷൈൻ എതിരെ പരാതി നൽകിയിട്ടും ഒട്ടേറെ സോഷ്യൽ മീഡിയ അക്രമത്തിനും ഇരയായി വിൻസി.
ഷൈൻ പോലീസ് കസ്റ്റഡിയിൽ നിന്നും ഇറങ്ങി റിട്രീറ്റ് സെന്ററിലേക്കാണ് പോയേ. തമിഴ് നാട്ടിലക്കായിരുന്നു പോയത്. പോകുന്ന വഴി അദ്ദേഹത്തിന്റെ കാർ അപകടത്തിൽ പെടുകയും ഷൈന്റെ അച്ഛൻ മരണപെടുകയും ചെയ്തിരുന്നു. ഷൈനിനും പരിക്കുകൾ ഉണ്ടായിരുന്നു. ഇതിന് ശേഷം ഷൈൻ നല്ല മാറ്റങ്ങൾ സംഭവിച്ചു. ഇപ്പോൾ ലഹരി ഉപയോഗം ഇല്ലാ എന്നാണ് അറിയാൻ സാധിക്കുന്നത്. വിസിയുമായി ഒരേ വേദി പങ്കിട്ടതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച.
Post a Comment