കേരളത്തിലെ സോളാർ ഉപഭോക്താക്കളുടെ വർദ്ധനവ് കെ എസ് ഈ ബിക്ക് നഷ്ടം നേരിടുന്നതായി പ്രസ്താവന

 



കേരളത്തിൽ ഇപ്പോൾ സോളാർ ഉപഭോക്താകളുടെ വർദ്ധനവ് പണ്ടത്തെതിനേക്കാൾ കൂടുതൽ ആണ്. ഈ വർദ്ധനവ് കെ എസ് ഈ ബിയെ നഷ്ടതിലാക്കുന്നു എന്നാണ് റെഗുലേറ്ററി കമ്മീഷൻ മുന്നിൽ കെ എസ് ഈ ബി നൽകിയ റിപ്പോർട്ട്‌. പകൽ സമയം ഉൽപാദിപ്പിക്കുന്ന കറന്റ്‌ ഉപയോഗ ശേഷം ഗ്രിഡ്ലേക്ക് പോകുന്നു. ഈ സമയം ഗ്രിഡ്ലേക്ക് പോകുന്ന വഴി പ്രയോജനം ഉണ്ടാവുന്നില്ല. വൈകീട്ട് എന്നാൽ ഉപയോഗം കൂടുതൽ ആണ്. ഈ സമയത്തെ കറന്റ്‌ കെ എസ് ഈ ബി പുറത്ത് നിന്ന് വാങ്ങിയാണ് ഇത് ബാലൻസ് ചെയ്യുന്നത്. ആയതിനാൽ 40 പൈസ വെച്ച് യൂണിറ്റിന് നഷ്ടം ഉണ്ടാവുന്നു.


ഈ കാരണത്താൽ ആണ് കെ എസ് ഈ ബി പുതിയ നിയമം കൊണ്ട് വരുന്നത്. പുതിയ നിയമത്തിൽ 3 കിലോ വാട്ട് വരെ നെറ്റ് മീറ്ററിങ് നിചപെടുത്തും. 3 കിലോ വാട്ടിന് മുകളിലോട്ട് നെറ്റ് ബില്ലിങ് ഏർപ്പെടുത്തും. കൂടാതെ 30% ബാറ്ററി സ്റ്റോറേജ് കൂടി വെയ്ക്കേണ്ടി വരും. നിലവിൽ ഉള്ള സോളാർ ഉപഭോക്താക്കളെ ഇത് ബാധിക്കില്ല എന്ന് പറയുന്നുണ്ട്. സോഷ്യൽ മീഡിയ വഴി തെറ്റിദ്ധാരണ പരത്തുന്നു എന്ന് ആരോപിച്ചു ഫേസ്ബുക്കിൽ പോസ്റ്റ്‌ ഇട്ടു കൊണ്ടാണ് കെ എസ് ഈ ബി പ്രതികരിച്ചത്.


എന്നാൽ സോളാർ സംഘടനകൾ ഉറച്ച തീരുമാനത്തിൽ ആണ്. ഈ കരട് നിയമം കൊണ്ട് വന്നാൽ ശക്തമായ പ്രതിഷേധ പ്രകടനം ഉണ്ടാവും എന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിന് മുന്നോടിയായി ഒരു സൂചന പണിമുടക്ക് സംഘടിപ്പിച്ചു റെഗുലെറ്ററി കമ്മീഷൻ മുന്നിൽ പ്രതിഷേധിച്ചിരുന്നു. ഒട്ടേറെ ആളുകൾ ഈ മേഖലയിൽ തൊഴിൽ ചെയ്യുന്നുണ്ട്. കേന്ദ്ര സർക്കാരിന്റെ സബ്‌സിഡി പദ്ധതി എത്തിയതിനു ശേഷം നല്ല പ്രോത്സാഹനം ആണ് സോളാറിന്. 1000 ത്തോളം സോളാർ വെണ്ടർമാർ കേരളത്തിൽ ഉണ്ട്.


ബാറ്ററി ബാക്ക് അപ്പ്‌ ഉള്ള ഹൈബ്രിഡ് സിസ്റ്റങ്ങൾ പൊതുവെ കുറവാണ്. കൂടുതലും ഓൺഗ്രിഡ് സിസ്റ്റം ആണ് ഉള്ളത്. ഹൈബ്രിഡ് സിസ്റ്റം പൊതുവെ ചിലവ് ഉള്ളതും മൈന്റെനെസ് ഉള്ളവയുമാണ്. എല്ലാ ആളുകളെ കൊണ്ടും ഇത്തരത്തിൽ ഉള്ള സിസ്റ്റം ചെയ്യാൻ ബുദ്ധിമുട്ട് ആണ്. പലരും ലോൺ എടുത്തു ചെയ്തവർ ഉണ്ട്. പുതിയ നിയമം സോളാർ മേഖലയിലെ വ്യവസായത്തെ സരമായി ബാധിക്കും 

Post a Comment

Previous Post Next Post